Search
Add Listing

ഏഴാം ക്ലാസ്സുക്കാരെ പി എസ് സി വിളിക്കുന്നു

ഏഴാം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | കേരള സർക്കാർ ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആവാം | 8000 ഒഴിവുകൾ | 20,000 രൂപ തുടക്ക ശമ്പളം.

മുഴുവൻ വായിച്ചു മനസ്സിലാക്കി സുവർണ്ണാവസരം ഉപയോഗപ്പെടുത്തുക.

കേരള PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ് (പ്യൂൺ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ഏഴാം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.

ഡിഗ്രി വിജയിച്ചിട്ടുണ്ടാവാൻ പാടില്ല (ഡിപ്ലോമ, ITI കോഴ്സ് ഉള്ളവർക്കും, ഡിഗ്രി പഠിക്കുന്നവർക്കുമൊക്കെ അപേക്ഷിക്കാം)

പ്രമോഷൻ വഴി ഉയർന്ന തസ്തികകളിലേക്ക് (LD ക്ലർക്ക്, UD ക്ലർക്ക് തുടങ്ങി അനവധി) എത്താൻ സഹായിക്കുന്നു.

തുടക്ക ശമ്പളം: 20,000 രൂപ

പ്രായപരിധി: 18 - 36 (ജനറൽ), 18 - 39 (ഒബിസി), 18 - 41 (SC/ST)

ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 5 2020

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്ക് സന്ദർശിക്കുക 

https://thulasi.psc.kerala.gov.in/thulasi/

 

  • 20 January 2020